ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ ഇന്ത്യൻ റയിൽവെയെ സ്വകാര്യവൽകാരിക്കാനുള്ള നടപടികൾ ശരിയല്ലെന്നും ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം .രാജ്യത്തെ സാധാരണക്കാരുടെ പ്രധാന യാത്രാമാർഗ്ഗമായ ഇന്ത്യൻ റയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ നഷ്ട്ടമാകുന്നത് രാജ്യത്തിൻറെ മുഖമുദ്ര തന്നെയാണ് .റെയിൽവേയുടെ കാര്യത്തിൽ ഓരോ വർഷം കഴിയും തോറും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വർധിച്ചുവരികയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി റെയിൽ ,കഞ്ചിക്കോട് കോച്ച് ഫാക്ടറി ,അധിവേക റയിൽവെ പാതകൾ തുടങ്ങിയ പദ്ധതികൾ ഇപ്പോഴും കേന്ദ്രത്തിൻറെ ചുവപ്പ് നടക്കുള്ളിൽ തന്നെയാണ്.ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിൽ എല്ലാ വർഷവും തീർഥാടന വേളയിൽ 300 ലക്ഷത്തിലധികം അയ്യപ്പ ഭക്തരാണ് എത്തിച്ചേരുന്നത് .ശബരിമലയെ റെയിൽ‌വേ ശൃംഖലയിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അങ്കമാലി-ശബരിമല റെയിൽ‌വേ പദ്ധതി ഇപ്പോഴും മന്ദഗതിയിലാണ്. 1997-98 ൽ അനുവദിച്ച 116 കിലോമീറ്റർ പാത യാഥാർഥ്യമായാൽ കോടിക്കണക്കിന് വരുന്ന തീർത്ഥാടകർക്ക് യാത്ര സുഗമമാകും .സംസ്ഥാനത്ത് നിലവിലുള്ള റെയിൽ‌വേ ശൃംഖല വേഗത്തിലുള്ള യാത്രയ്ക്ക് അനുയോജ്യമല്ല .ന്യൂ ഡൽഹിക്കും കത്രയ്ക്കുമിടയിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോൾ വിജയകരമായി പ്രവർത്തിക്കുന്നു.ഇതേ മാതൃകയിലുള്ള വേഗമേറിയ പാത തിരുവനന്തപുരം -കാസർകോഡ് പാതയിൽ അവതരിപ്പിക്കാൻ റയിൽവെ പദ്ധതികൾ തയ്യാറാകണമെന്നും ,ചലനമില്ലാതെ കിടക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കഞ്ചിക്കോട് കോച്ച് ഫാക്ടറി തടസ്സങ്ങൾ നീക്കി എത്രയും പെട്ടന്ന് യാഥാർഥ്യമാക്കുകയും വേണം