കൊടുങ്ങല്ലൂർ,കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് ഡേ 2021 ഉദ്ഘാടനം ചെയ്തു. അറിവാണ് അമൂല്യമായ നിധി . മഹാമാരിയുടെ യുടെ ദുർഘടമായ കാലഘട്ടത്തിലും അറിവ് നേടാനുള്ള കുട്ടികളുടെ ആഗ്രഹവും അത് പകർന്നുകൊടുക്കാനുള്ള അധ്യാപകരുടെ ഉത്സാഹവുമാണ് ഈ പ്രതിസന്ധിഘട്ടങ്ങളിലും അധ്യായന പ്രവർത്തനങ്ങൾ അനസ്യുതം തുടരാൻ കഴിയുന്നത്.മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അതിന് അവരെ അർഹരാക്കി ഒരുക്കിയെടുത്ത അധ്യാപകർക്കും എൻ്റെ ആശംസകൾ