ഇന്ത്യയെ നിർമ്മിച്ചെടുത്ത ദേശീയ പ്രസ്ഥാനത്തിന് ഇന്നാട്ടിലെ ഏറ്റവും സാധാരണ മനുഷ്യരുടെ കൈത്താങ്ങ് ഇനിയും വേണം. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ബഹുസ്വര ദേശീയതയിലും സർവ്വാശ്ലേഷിയായ വികസന കാഴ്ചപ്പാടുകളിലും വിശ്വസിക്കുന്ന ഭാരതീയ പൗരന്മാർ കോൺഗ്രസിനെ എല്ലാ നിലക്കും സഹായിക്കാൻ കടന്നുവരണം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം ജന്മദിനത്തോടനുബന്ധിച്ച് ഓരോരുത്തരിൽ നിന്നും 137 രൂപയുടെ എളിയ സംഭാവനകൾ സവിനയം അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വഴി കെപിസിസിയുടെ പ്രവർത്തന ഫണ്ടിലേക്ക് നിങ്ങളുടെ മനസ്സുനിറഞ്ഞുള്ള സംഭാവനകൾ അയക്കാൻ താത്പര്യപ്പെടുന്നു. ഇന്നുമുതൽ ജനുവരി 26 വരെയുള്ള സമയമാണ് ഈ ധനസമാഹരണ ക്യാമ്പയിനു വേണ്ടി തീരുമാനിച്ചിട്ടുള്ളത്.

അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു കൊണ്ടുള്ള നിരവധി അഭ്യർത്ഥനകൾ വരുന്ന സാഹചര്യത്തിൽ അവ കൂടി പ്രസിദ്ധീകരിക്കുന്നു:
State Bank of India, Sasthamangalam Branch, Thiruvananthapuram.
Account Holder Name: Kerala Pradesh Congress Committee
Account No: 40672065556
IFSC: SBIN0070023

Dhanlaxmi Bank, Fort Br, Trivandrum
Account Holder Name: KPCC(I)
Account No: 005705300026591
IFSC: DLXB0000057