അഭ്യർഥന

പ്രിയ സുഹൃത്തേ,
പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നാം കടക്കുകയാണല്ലോ. ചാലക്കുടി പാർലമെന്റ് നിയോജക മണ്ഡലത്തിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർ ത്ഥിയായി, ഞാൻ ഒരിക്കൽ കൂടി ജനവിധി തേടുന്ന വിവരം താങ്കൾ ഇതിനകം അറിഞ്ഞു കാണുമെന്ന് കരുതുന്നു.

ഈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, പാർലമെന്റ് അംഗമാകാൻ എനിക്ക് അവസരം ലഭിച്ചത് നിങ്ങളുടെ സഹായ സഹകരണങ്ങൾ കൊണ്ടാണെന്ന് ഞാൻ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങൾ നൽകിയ അനുഗ്രഹാശിസ്സുകളാണ് എന്റെ പ്രവർത്തന ങ്ങൾക്ക് ആത്മബലം നൽകിയത്.

ഇന്ത്യ ഇന്ന് ഒരു വഴിത്തിരിവിന്റെ നിർണായക സന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ പൊതു തിരഞ്ഞെടുപ്പിനെ നമ്മൾ നേരിടുന്നത്. “എങ്ങോട്ട്’ എന്ന ചോദ്യം നമ്മുടെ മുന്നിൽ പ്രതിസന്ധി ഉയർത്തുന്നു. ഈ കാലം വളരെ സങ്കീർണമാണ്. അസഹിഷ്ണുതയുടെ അന്ധകാരം വിഴുങ്ങുന്ന ഈ ലോകത്ത് മതേതരത്വം സാധ്യമാകുമോ എന്ന സംശയത്തിലാണ് ഇന്ത്യൻ ജനത. മതേതരത്വം ഒരു അതിർത്തിക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് അണിനിരക്കണം.

ഈ നാട് വിവിധ കാലങ്ങളിലൂടെ കൊരുത്തെടുത്ത വൈവിധ്യ ത്തിന്റെ ഭൂപടം വിരൂപമാക്കാൻ ശ്രമിക്കുന്നവർ നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്നു.

പല നിറത്തിലുള്ള ഇതളുകൾ അടങ്ങിയ, ഒരപൂർവ്വ പുഷ്പം പോലെ ശോഭിച്ചിരുന്ന ഇന്ത്യയുടെ ശോഭ കെടുത്താൻ ശ്രമിക്കുന്ന ഏകാധിപത്യ ശക്തികൾക്ക് എതിരെ അണിനിരക്കുക എന്ന ഉത്തര വാദിത്തമാണ് നമ്മൾ ഏറ്റെടുക്കേണ്ടത്.

ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ പൗരബോധം വളർത്താൻ ഈ തിരഞ്ഞെടുപ്പ് നമുക്ക് പ്രയോജനപ്പെടുത്തണം.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള സുവർണാവസരം ആയിട്ട് വേണം ഓരോ വോട്ടറും ഈ തെരഞ്ഞ ടുപ്പിനെ കാണുവാൻ. നമ്മുടെ രാജ്യം ഏകാധിപത്യത്തിലേക്കും രാജവാഴ്ചക്ക് സമാനമായ സാഹചര്യത്തിലേക്കും എടുത്തെറിയ പ്പെടാതിരിക്കാൻ നമുക്ക് ഒരുമിച്ച് അണിനിരക്കാമെന്ന് അഭ്യർത്ഥി
ക്കുന്നു.

സംസ്ഥാനത്തെ സ്ഥിതികളും വ്യത്യസ്തമല്ല. സാമ്പത്തിക തകർച്ചയിൽ കേരളം വീർപ്പുമുട്ടുന്നു. പെൻഷൻ, ക്ഷേമ പെൻഷൻ, ശമ്പളം എന്നിവ മുടങ്ങുന്നു. വിലക്കയറ്റത്തിലും നികുതി വർദ്ധന വിലും വീർപ്പുമുട്ടുന്ന ജനങ്ങൾ. അഴിമതിയും സ്വജനപക്ഷപാതവും വർദ്ധിക്കുന്നു. എതിർ ശബ്ദങ്ങൾക്ക് സ്ഥാനമില്ല. മാധ്യമങ്ങളെ പോലും വേട്ടയാടുന്നു. പ്രതിഷേധിക്കുന്നവരെ തെരുവിൽ തല്ലി വീഴ്ത്തുന്നു. ക്രമസമാധാനം പൂർണമായും പരാജയപ്പെടുന്നു.

ഇതിനെതിരേയെല്ലാം നമ്മൾ ഒരുമിച്ച് പ്രതിഷേധിക്കേണ്ട സമയമാണ്. അതിന് ഈ തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ എന്റെ നെഞ്ചൊന്നിടറിയിട്ടും നിങ്ങൾ കൂടെ നിന്നു. കൂടെ നിന്നു. അതിന്റെ കടപ്പാട് അറിയിക്കാനുള്ള അവസരം കൂടിയായി ഇതിനെ കാണുന്നു. അഞ്ചു വർഷം നിങ്ങൾ ക്കെ നിൽക്കാനാണ് ശ്രമിച്ചത്.

നമ്മൾ ഒപ്പം നടന്നതിന്റെ അടയാളങ്ങൾ ഈ നാട്ടിലുണ്ട്. ഇനിയും “ഒപ്പമുണ്ട് എപ്പോഴും” എന്ന ഉറപ്പ് തന്നെയാണ് എനിക്ക് തരാനുള്ളത്. കൂടെയുണ്ടാകും നാളെയും,

കഴിഞ്ഞ കാലങ്ങളിൽ, നിങ്ങൾ നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കണ്ട് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി എന്നെ ഒരിക്കൽക്കൂടി വിജയി പ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

സ്‌നേഹം ,
ബെന്നി ബഹനാൻ