അഭ്യർഥന

ബഹുമാന്യരേ ,

2019 ഏപ്രിൽ 23 ന് നടക്കുന്ന പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഐക്യ ജനാധിപത്യമുന്നണിയുടെ സ്‌ഥാനാർഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ .

നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പ്. നമ്മുടെ സാംസ്‌കാരിക പൈത്യകത്തെ തകർത്തുകൊണ്ട് വർഗീയതയുടെ, ഫാസിസത്തിന്റെ ഒരു രാഷ്ട്രീയ സംസ്ക്കാരത്തെ വളർത്തുന്ന നടപടികളാണ് കഴിഞ്ഞ അഞ്ചുവർഷം നമ്മൾ കണ്ടത്. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്താൻ നമുക്കേവർക്കും ഒന്നിക്കേണ്ടതുമുണ്ട് .

സാധാരണക്കാരുടെ ജീവനും സ്വത്തിനും വിലകല്പിക്കാതെ , രാജ്യം വൻകിട വ്യവസായികൾക്ക് തീറെഴുതി കൊടുക്കുന്ന ഭരണപരിഷ്കാരങ്ങളും വിലയിരുത്തപ്പെടണം. രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടു നയച്ച നോട്ടുനിരോധനത്തിലൂടെയും ഇന്ധന – പാചകവാതക വിലവര്ധനയിലൂടെയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ ഐൻ .ഡി .എ സർക്കാരിന്റെ തുടർഭരണം അവസാനിപ്പിക്കേണ്ടത് നമ്മുടെ കടമയും , ഉത്തരവാദിത്വവുമാണ് . വളരെയധികം ദേശീയപ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യശക്തികളുടെ പിൻബലത്തോടുകൂടി കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ ഒരു സർക്കാർ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .

കേരളരത്തിന്റെ രാഷ്ട്രീയ പശ്‌ചാത്തലവും ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തേണ്ടതുണ്ട്. സംസ്‌ഥാനത്ത്‌ ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ഭരണതകർച്ചയും വികസന മുരടിപ്പും അക്രമരാഷ്ട്രീയവുമാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. പ്രളയത്തിൽ പൂർണമായും തകർന്നു പോയ കേരളത്തെ പുനഃസ്യഷ്ടിക്കാൻ കഴിയാത്തവർ വിശ്വാസത്തെയും ആചാരങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്റെ സൗഹാര്ദാതരീക്ഷം തകർക്കാൻ ശ്രമിച്ചത് നമുക്കറിവുള്ളതാണെല്ലോ.

വേണ്ടത്ര മുൻകരുതലുകളിലാതെ കേരളത്തിലെ ഡാമുകൾ തുറന്നുവിടുകയും അതിലൂടെ കേരളത്തെ ഒരു ദുരന്തഭൂഉമിയാകുകയും ചെയ്ത കേരളസർക്കാരിന്റെ ബുദ്ധിശ്യൂനതയ്ക് സാക്ഷ്യം വഹിച്ചവരാണ് നമ്മൾ . ഈ മനുഷ്യനിർമ്മിത ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയ ഒരു മണ്ഡലം കൂടിയാണ് ചാലക്കുടി.

കൊലപാതകത്തെ പ്രോതിസാഹിപ്പികുകയും കൊലയാളികളെ മഹത്വവത്കരിക്കുകയും ചെയുന്ന തെറ്റായ രാഷ്ട്രീയസംസ്കാരത്തെകൂടി വിലയിരുത്തേണ്ട സന്ദർഭമാണ് ഈ തിരഞ്ഞെടുപ്പ്. അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീരിൽ കുതിർന്ന കേരളം മനുഷ്യക്കുരുതിക്കുമുന്നിൽ മരവിച്ചുനില്കുമ്പോൾ ഈ തിരഞ്ഞെടുപ്പ് അതീവ പ്രധാനമുള്ളതായി മാറുന്നു.

സ്വാതന്ത്യ്രസമരസേനാനിയായ ശ്രീ ഒ.തോമസിന്റെ മകനായി ജനിച്ച് കേരള വിദ്യാർഥി യൂണിയൻ. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ നേത്യസ്ഥാനത്ത് എത്തുകയും രണ്ടുവട്ടം നിയമസഭയെ പ്രതിനിധികരിക്കുയും ചെയ്ത എനിക്ക്, ഞാൻ ജനിച്ചുവളർന്ന പെരുമ്പാവൂർ ഉൾപ്പെടുന്ന ചാലക്കുടി മണ്ഡലത്തിൽ ഐക്യജനാധിപത്യമുന്നണിയുടെ സ്‌ഥാനാർത്ഥിയാകുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്

പൊള്ള വാഗ്ദാനങ്ങളില്ല; ഒന്നുമാത്രം. ഒരു പൊതുപ്രവര്തകനെന്ന നിലയിൽ നിങ്ങളുടെ സുഖദുംഖങ്ങളിൽ പങ്കാളിയാകുവാനും മണ്ഡലത്തിന്റെ വികസനപ്രവർത്തങ്ങൾക് നേത്യത്വം നിൽക്കുവാനും ഞാൻ ഒപ്പമുണ്ടാകും .

ഈ ജനാധിപ്ത്യ പ്രക്രിയയിൽ നിങ്ങളുടെ സമ്മതിദാനാവകാശം കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. വരും ദിനങ്ങളിൽ നമുക് കൂടുതൽ അടുത്തറിയാൻ കഴിയുമെന്ന വിശ്വാസത്തോടെ ,

സ്‌നേഹം ,
ബെന്നി ബഹനാൻ
ചാലക്കുടി
21 .03 .2019

.