കോവിഡ് ബാധയെ തുടർന്ന് മരണപെട്ട ചാലക്കുടി കോങ്കോത്ത് വീട്ടിൽ പീറ്റർ പൗലോസ് (42) എന്നയാളുടെ സംസ്കാര ചടങ്ങുകൾക്കാണ് ബെന്നി ബെഹന്നാൻ MP നേതൃത്വം നൽകിയത്. MLA സനീഷ് കുമാറും യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഷോൺ പല്ലിശ്ശേരിയും ഒപ്പമുണ്ടായിരുന്നു. MP ഓഫീസ് കേന്ദ്രീകരിച്ചു 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കണ്ട്രോൾ റൂം കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ചു വരികയാണ്.