
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മാറമ്പിള്ളി എംഇഎസ് കോളേജിൽ ഒരുക്കിയിട്ടുള്ള ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. അവിടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തകരുമായി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് സൗത്ത് വാഴക്കുളത്ത് യൂത്ത് കോൺഗ്രസ്സിൻ്റെ കോവിഡ് പ്രതിരോധ സേനയായ യുത്ത് കെയർ പ്രവർത്തകരുടെ കോവിഡ് പ്രതിരോധനത്തിന് സജ്ജമാക്കിയിട്ടുള്ള യുത്ത് കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പ്രവർത്തരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന കേന്ദ്രത്തിലും സന്ദർശനം നടത്തി അവിടെയുള്ളവരുമായി ആശയവിനിമയം നടത്തി.നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് നമ്മൾ തുടരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ പകരുന്ന സന്ദേശം കരുതലോടെ നമ്മൾ കരകയറും എന്നു തന്നെയാണ്.