കോവിഡ് വ്യാപനം രൂക്ഷമായ അതിരപ്പിള്ളി പഞ്ചായത്തിലെ പബ്ലിക് ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറി. പഞ്ചായത്തിലെ രോഗ വ്യാപനത്തെ കുറിച്ചും വാക്‌സിനേഷൻ നടപടിക്രമങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസറുമായി ചർച്ച ചെയ്തു സ്ഥിതി ഗതികൾ വിലയിരുത്തി.

പ്രാദേശിക കോൺഗ്രസ്സ് നേതൃത്വത്തിൻ്റേയും, യൂത്ത് കോൺഗ്രസ്സ് കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായിട്ടുള്ള യൂത്ത് കെയർ പ്രവർത്തരുടെയും സജീവമായ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യാശ നൽകുന്നതാണ്.

ഈ ദുരിതകാലവും നമ്മൾ ഒരുമിച്ചു കരകയറും