“ഒപ്പമുണ്ട് എംപി ” എന്ന പദ്ധതിയുടെയും ,ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തൃശ്ശൂർ ഘടകത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
എസ്.എൻ.പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൈപ്പമംഗലം എംഎൽഎ , റെഡ് ക്രോസ്സ് തൃശ്ശൂർ ഘടകം ചെയർമാൻ എം.സ്. അനിൽകുമാർ , കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, വിവിധരാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ അടക്കമുള്ള പൊതു പ്രവർത്തകർ പങ്കെടുത്തു.
കോവിഡിനെ ചെറുത്തു തോൽപ്പിച്ച് അതിജീവനത്തിന്റെ പാതയൊരുക്കാൻ “ഒപ്പമുണ്ടാകും എം.പി ” എന്ന പദ്ധതി സഹായകരമാവും. നമ്മൾ അതിജീവിക്കും ഈ ദുരിത കാലവും .