“ജ്യോതിർഗമയ”

തിമിരമുക്ത ചാലക്കുടി …

“ഒപ്പമുണ്ട് എംപി ” പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തെ തിമിരമുക്ത മണ്ഡലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി മലയാളത്തിന്റെ മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടി കെയർ& ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും ,അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ കാഴ്ച്ച 2 k21 പദ്ധതിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പിന്റെ ആദ്യഘട്ടം ഈ വരുന്ന ഏപ്രിൽ 2 ശനിയാഴ്ച്ച രാവിലെ രാവിലെ 8 .30 മുതൽ വൈകിട്ട് 4 മണിവരെ ചാലക്കുടി നിയോജക മണ്ഡലത്തിൽ ഉള്ളവർക്കായി ചാലക്കുടി SN ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

തുടർന്ന് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന മറ്റു നിയോജക മണ്ഡലങ്ങളിലും ഇത്തരം ക്യാമ്പുകൾ നടത്തുന്നതാണ്. ക്യാമ്പുകളുടെ കേന്ദ്രങ്ങളും , തിയ്യതികളും , സമയവും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

വിശദവിവരങ്ങൾക്കായി

0484 2452700 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *