“ഒപ്പമുണ്ട് എം പി” പദ്ധതിയുടെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്‌ളി മണ്ഡലങ്ങളിലും നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പുകളുടെ ആദ്യഘട്ടം ചാലക്കുടി നിയോജകമണ്ഡലത്തിൽ വച്ച് നടത്തി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേത്ര ചികിത്സാ വിഭാഗവും മെഗാസ്റ്റാർ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ചാലക്കുടി എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച നടത്തിയ ക്യാമ്പിൽ ആയിരത്തോളം പേർക്ക് നേത്ര പരിശോധന നടത്തി. ശസ്ത്രക്രിയ , കണ്ണട ഉൾപ്പടെയുള്ള ചികിത്സകൾ നിർദേശിച്ചു. ശസ്‌ത്രക്രിയ, മരുന്നുകൾ എന്നിവ തികച്ചും സൗജന്യമാണ് .മറ്റു ആറു നിയോജകമണ്ഡലങ്ങളിലും സമാനമായ രീതിയിൽ രണ്ടു മാസത്തിനകം ക്യാമ്പുകൾ സംഘടിപ്പിക്കും.
ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫ്, അങ്കമാലി എം എൽ എ റോജി എം ജോൺ , എന്നിവർ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ചാലക്കുടി മുൻസിപ്പൽ ചെയർമാൻ വി ഓ പൈലപ്പൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാദർ വർഗീസ് പൊട്ടയ്ക്കൽ, കെയർ ആൻഡ് ഷെയർ എം ഡി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, മുൻ എം എൽ എ പി ജെ ജോയ് അടക്കമുള്ള പൊതുപ്രവർത്തകർ പങ്കെടുത്തു.