ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് തിമിര മുക്ത മേഖലയായി മാറ്റുന്നതിന്റെ ആദ്യപടിയായി ചാലക്കുടി എസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് നേത്രരോഗങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരങ്ങൾക്ക് സാന്ത്വനമായി.
ഈ ക്യാമ്പിന് എന്റെ ഒപ്പം സഹകരിച്ച അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ ഡോക്ടർമാർ ,നേഴ്സുമാർ , മറ്റു ജീവനക്കാർ, ചലച്ചിത്രതാരം മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ പ്രവർത്തകർ, ചാലക്കുടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ , കറുകുറ്റി ടാസ്ക് ഫോഴ്സ്, പൊതുപ്രവർത്തകർ ,ജനപ്രതിനിധികൾ എന്നിവർക്ക് ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.