കൊവിഡ് മഹാമാരിയുടെ രൂക്ഷത അനുഭവപ്പെട്ട കാലത്ത് തുടർന്ന വലിയ ദൗത്യത്തിന് ഇന്ന് വിജയകരമായ പര്യവസാനം ഉണ്ടായിരിക്കുകയാണ്. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യാൻ സാധിച്ചുവെന്ന ആശ്വാസകരവും, സന്തോഷകരവുമായ വസ്തുത അറിയിക്കുകയാണ്.
ഇന്ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തതോടുകൂടിയാണ് ദൗത്യം പൂർത്തീകരിച്ചത്.
പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുൻ എം എൽ എ വി . പി. സജീന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും പൊതുപ്രവർത്തകരും പങ്കെടുത്തു.