ശബരി റെയിൽ പാത പുനരാരംഭിക്കുക,കേന്ദ്രസർക്കാരിന്റെ ബജറ്റിൽ ശബരീ റെയിൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തുക ഉൾക്കൊള്ളിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹം സമരത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. ദീർഘകാലമായി ഞങ്ങൾ മുന്നോട്ടു വെച്ച ആശയമാണ് ശബരി റെയിൽ പദ്ധതി അത് സമയബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട തുടർ സമരങ്ങളുമായി ഞങ്ങൾ മുന്നോട്ടു പോകും .
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടും മലയോര പ്രദേശത്തെ വികസനവും, പൊതുജനത്തിന്റെ സഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഒപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തി കൊണ്ടുമുള്ള വികസന പ്രവർത്തനമാണ് ശബരി റെയിൽ പ്രോജക്ട്.
തെക്കേ ഇന്ത്യക്കും,കേരളത്തിനും ഗുണകരമാകുന്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഈ സമരം നാളെകളിൽ പാർലമെൻറിലേക്കും ഞങ്ങൾ വ്യാപിപ്പിക്കും.