ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തിൽ ഈ വിഷയം സംയുക്ത പാർലമെന്റ് സമിതിയോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള ഉന്നതസമിതിയോ അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. എൽ ഐ സി, എസ് ബി ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ ക്രമരഹിതമായി സഹായിച്ച കേന്ദ്രസർക്കാർ നടപടി ദുരൂഹവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. ഇതിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *