പിണറായി സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് നടത്തിയ കളമശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ തലക്കു നേരെ ലാത്തി ഉപയോഗിച്ച് ഗുരുതമായ പരിക്കുകൾ ഏല്പിച്ചിരിക്കുകയാണ് .
പോലീസ് നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. സമരങ്ങളെ അക്രമം ഉപയോഗിച്ച് ഇല്ലാതാക്കാൻ പിണറായി പോലീസിനെ കൂട്ടുപിടിക്കുന്നതിൽ ശക്തമായി അപലപിക്കുന്നു.
അശാസ്ത്രീയമായി ചുമത്തിയ നികുതികൾ പിൻവലിക്കാതെ ജനജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേരള സർക്കാർ. ജനാധിപത്യ രീതിയിൽ നടത്തുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുകയും അതിനെ പോലീസിനെ ഉപയോഗിച്ച് നേരിടുകയും ചെയ്യുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ ചെയ്തികളെയാണ് ഓർമ്മപ്പെടുത്തുന്നത്.
പോലീസ് ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചെന്ന് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി. യുത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ സമരത്തെ നിയമവിരുദ്ധമായ രീതിയിൽ തല്ലിയൊതുക്കാമെന്ന വ്യാമോഹം വേണ്ട. അമിതവും , ആശാസ്ത്രീയവുമായ നികുതി ചുമത്തിയത് സർക്കാർ പിൻവലിച്ചില്ലെങ്കിൽ യുത്ത് കോൺഗ്രസ്സ് സമരം പൊതുസമൂഹമേറ്റെടുക്കും