ബ്രഹ്മപുരം മാലിന്യ നിർമ്മാർജന പ്ലാന്റുമായി ബന്ധപ്പെട്ട് നിയമസംവിധാനങ്ങൾ നിഷ്ക്രിയമായി നിൽക്കുന്നത് അഴിമതിയും , സ്വജനപക്ഷപാതത്തിനും ലൈസൻസ് നൽകുന്നതിനു തുല്യമാവും.

മനുഷ്യനിർമ്മിതമായ ദുരന്തം നടന്നിട്ട് ഒരു മാസമാവാറായിട്ടും ഒരു പ്രതിയെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലയെന്നത് പ്രതികളെ സംരക്ഷിക്കുന്നത് ഭരണാധികാരികൾ ആണെന്നതിൽ സംശമില്ല .

പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിചതച്ച് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് ജയിലിടിക്കുകയാണ്.

അഭ്യന്തര വകുപ്പിന്റെ നിയമവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച കമ്മീഷണർ ഓഫിസ് മാർച്ചിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *