The Right to Dissent, ഭരണഘടനയുടെ പാർട്ട് – 3 യിൽ മൗലിക അവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്,ജനാധിപത്യത്തിന്റെ കാതലാണ് .
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും , എ.കെ.ഗോപാലനുമായുള്ള പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ബന്ധവും യോജിപ്പും വിയോജിപ്പും ചരിത്ര പ്രസിദ്ധമാണ് അതൊക്കെയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ലോകം മുഴുവൻ നമ്മുടെ രാഷ്ട്രത്തെ വാഴ്ത്തുന്നതിന്റെ അടിത്തറ പാക്കിയതും ,പിന്നീടു വന്ന ഭരണാധികാരികൾ തുടർന്നു പോന്നതും.
ചരിത്രബോധമുള്ള ഒരു നേതാവായിരുന്നു നരേന്ദ്ര മോഡിയെങ്കിൽ ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിന്നേനെ , രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളോടുള്ള ഭയത്തെ തുടർന്നാണ്.
മോഡിയും , അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ തുറന്നു കാട്ടിയതുകൊണ്ടാണ് , അദാനിയുടെ കൈവശം 20,000 കോടി രൂപ യുടെ ഉറവിടം, അദാനിയുടെ ഷെൽ കമ്പിനികളുടെ ഉറവിടം ഈ ചോദ്യങ്ങൾ രാഹുൽ ഗാന്ധിയിലൂടെ ജനാധിപത്യ ഇന്ത്യ ഉയർത്തുന്നതാണ് അതിന് ഉത്തരം മോഡി പറയേണ്ടി വരും.
ഇത് മോഡിയുടെ തകർച്ചയുടെ തുടക്കമാണ് രാഹുൽ ഗാന്ധിക്കെതിരായി എടുത്ത നടപടിയോടെ മോഡിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം മാത്രമല്ല, ജനാധിപത്യ ഇന്ത്യയാകെ ഒറ്റക്കെട്ടായി മോഡിയുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഒന്നിച്ചിരിക്കുകയാണ്.
ഭാരതമൊട്ടാകെ പ്രതിക്ഷേധങ്ങൾ ഉയരുകയാണ് അതിന്റെ ഭാഗമായി എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹസമത്തിൽ പങ്കെടുത്തു സംസാരിച്ചു.