പ്രിയപ്പെട്ട സുഹൃത്തും ,മുൻപാർലമെന്റ് അംഗവും ചലചിത്ര താരവുമായിരുന്ന ഇന്നസെൻറിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു.

പാർലമെന്റ് ഉണ്ടായിരുന്നതിനാൽ ഡൽഹിയിൽ ആയതുകൊണ്ട് എത്തിച്ചേരാൻ വൈകിയതിലുള്ള വിഷമവും കുടുംബാഗംങ്ങളെ നേരിട്ടുകണ്ടപ്പോൾ അറിയിച്ചു , അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു.

വലിയൊരു മനുഷ്യസ്നേഹിയും , നല്ല സംഘാടകനുമായിരുന്നു അദ്ദേഹം. വലിയ ജീവിതാനുഭവമുള്ള ആളായിരുന്നു അതുകൊണ്ടു തന്നെ നിരവധി പ്രതിസന്ധികളെയൊക്കെ തരണം ചെയ്തതുപോലെ ഇത്തവണയും ജീവിതത്തിലേക്ക് തിരികെ വരും എന്നു തന്നെയായിരുന്നു ലേക്ക് ഷോർ ആശുപത്രിയിൽ വെച്ച് അവസാനം അദ്ദേഹത്തെ സന്ദർശിച്ച് ഇറങ്ങുമ്പോഴും മനസ്സിൽ. അതുകൊണ്ടുതന്നെ ഇപ്പോഴും വേർപാടിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *