‘ഒപ്പമുണ്ട് എം പി’ എന്ന പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് നിയോജകമണ്ഡലത്തിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടി നിർണ്ണയ ക്യാമ്പുകൾ നടത്തുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനമായ ആർടിഫിഷ്യൽ ലിംഫ് മാനുഫാക്ച്ചറിങ് കോർപ്പറേഷൻ സൗജന്യമായാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പും, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫെറെൻഷ്യലി ഏബിൾഡ്, തിരുവനന്തപുരം എന്ന ഏജൻസിയും സംയുക്തമായാണ് ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്.
എറണാകുളം, തൃശൂർ ജില്ലകളിലെ 7 അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ നടത്തുന്നത്.
ക്യാമ്പ് വഴി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങൾ താഴെപ്പറയുന്നവയാണ്.
ശ്രവണ സഹായി (ബാറ്ററി), സ്മാർട്ട് ഫോൺ (100 ശതമാനം അന്ധതയുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക്),
സ്മാർട്ട് കെയിൻ, ബ്രെയ്ലി കെയിൻ ഫോൾഡർ, ബ്രയിലി സ്ലേറ്റ്, ബ്രെയ്ലി കിറ്റ്, സെറിബ്രൽ പാൾസി വീൽ ചെയർ, എം എസ് ഐഡി കിറ്റ് (ബൗദ്ധിക ഭിന്നശേഷി), വീൽ ചെയർ, ആർട്ടിഫിഷ്യൽ ലിംഫ്, വാക്കിങ് സ്റ്റിക്ക്, ആക്സിലറി ക്രച്ചസ്.
മേൽപ്പറഞ്ഞ ഉപകരണങ്ങൾ ആവശ്യമുള്ളവർ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻകാർഡ് ( മാസ വരുമാനം 22500 /- ൽ താഴെ), ആധാർ കാർഡ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെ പറയുന്ന സ്ഥലത്തും സമയത്തും എത്തി ക്യാമ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
1) പെരുമ്പാവൂർ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളിൽ പെട്ടവർ – 10.04.2023 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഇ എം എസ് മുനിസിപ്പൽ ടൗൺ ഹാൾ, പെരുമ്പാവൂർ
2 ) ആലുവ, അങ്കമാലി അസ്സംബ്ലി മണ്ഡലങ്ങളിൽ പെട്ടവർ- 11.04.2023 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാർ അത്തനേഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമ്പാശ്ശേരി
3) കൊടുങ്ങല്ലൂർ, കയ്പ്പമംഗലം അസ്സംബ്ലി മണ്ഡലങ്ങളിൽ പെട്ടവർ 12.04.2023 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പണിക്കേഴ്സ് ഹാൾ, പടിഞ്ഞാറേ നട, കൊടുങ്ങല്ലൂർ
4 ) ചാലക്കുടി അസംബ്ലി മണ്ഡലത്തിൽപ്പെട്ടവർ 13.04.2023 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ എസ് എൻ ഡി പി ഹാൾ, പാലസ് റോഡ്, ചാലക്കുടി
നിർണ്ണയ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിയതി പിന്നീടറിയിക്കുന്നതാണ്.