ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിന് കീഴിൽ താമസിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ആവശ്യമായ നിർണയ ക്യാമ്പ് പെരുമ്പാവൂർ ഇഎംഎസ് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടത്തിയതിൽ കുന്നത്തുനാട് – പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ നിരവധി ആളുകളുടെ പങ്കാളിത്തം കൊണ്ട് സജീവവും , വിജയകരവുമായിരുന്നു ക്യാമ്പ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഒട്ടേറെ സഹോദരങ്ങൾക്കും ,കുട്ടികൾക്കും പ്രയോജനപ്രദമായി എന്നറിഞ്ഞതിൽ സന്തോഷം .
ചടങ്ങിൽ പെരുമ്പാവൂർ MLA എൽദോസ് കുന്നപിള്ളി ഉൾപ്പെടെയുള്ള ജന പ്രതിനിധികളും , പൊതു പ്രവർത്തകരും പങ്കെടുത്തു.
നാളെ11.4.2023 ൽ നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചു നടക്കുന്ന ക്യാമ്പിലും ഏവരുടേയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.