ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി ആലുവ, അങ്കമാലി നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾക്ക് അർഹരായ വ്യക്തികളെ നിർണ്ണയിക്കുന്ന ക്യാമ്പിൽ മുന്നൂറിൽപ്പരം ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ പങ്കെടുത്തു. ഇന്നലെ പെരുമ്പാവൂരിൽ നടന്ന ക്യാമ്പിനു സമാനമായി പങ്കാളിത്തം കൊണ്ട് വിജയകരമായിരുന്നു അത്താണി മാർ അത്തനേഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ്.
ക്യാമ്പിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.
നാളെ കൊടുങ്ങല്ലൂർ പടിഞ്ഞാറേ നടയിലുള്ള പണിക്കർ ഹാളിൽ വെച്ചുനടക്കുന്ന ക്യാമ്പിലും ഏവരുടേയും പങ്കാളിത്തവും , സഹകരണവും അഭ്യർത്ഥിക്കുന്നു.