കാലടി ശ്രീശങ്കര കോളേജിലെ കുട്ടികളെ രാത്രികാലങ്ങളിൽ വീടുകളിൽ നിന്നും പിടിച്ച് ഇറക്കി ശാരീരികമായി ഉപദ്രവിച്ചും , പോലീസ് ജീപ്പിൽ പിന്നിൽ മുട്ടുകുത്തി നിർത്തിച്ചും , ഇടക്ക് വിലങ്ങുവെച്ച് ഭയപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷിടിക്കുകയാണ് കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ കൂടിയായ സർക്കിൾ ഇൻസ്പെക്ടർ.

ടിയാന്റെ ഭീകരനടപടി അറിഞ്ഞ് ഇന്ന് കാലടി സ്റ്റേഷനിൽ എത്തി കുട്ടികളെ നേരിട്ടുകണ്ടപ്പോഴാണ് അതീവ ഗൗരവമേറിയതാണ് വസ്തുതകളെന്ന് മനസ്സിലാക്കിയത്.

അങ്കമാലി എം എൽ എ റോജി എം. ജോണിനോടും , ചാലക്കുടി എം.എൽ എ സനീഷ് കുമാർ ജോസഫിനോടും സർക്കിൾ ഇൻസ്പെക്ടർ മേൽപ്പറഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കൂട്ടാക്കിയില്ല.

പഠിക്കുന്ന കുട്ടികൾ ആണെന്നുള്ള പരിഗണന പോലും നൽകാതെയുള്ള പീഢന മുറകൾ പരീക്ഷിക്കുന്ന സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥരെ വിളിച്ച് ആവശ്യപ്പെട്ടു.

മനുഷ്യവകാശങ്ങളുടെ നഗ്നലംഘനം നടത്തിയ സർക്കിൾ ഇൻസ്പെക്ടറെ അടിയന്തിരമായി സ്റ്റേഷൻ ചുമതലകിളിൽ നീക്കി ടിയാനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *