യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്ന എസ്എഫ് ഐ നേതാവിനെ അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം കൊടുത്ത കൊച്ചിൻ യൂണിവേഴ്സിറ്റി നടപടി നിയമവിരുദ്ധമാണ്.

അധികാരികളുടെ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് ലാത്തികൊണ്ട് മർദ്ദിച്ച്ശാരീരിക ആക്രമണം നടത്തിയ അധികാരികളുടെ നടപടിയെ ശക്തിയായി അപലപിക്കുന്നു.

സമാധാനമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞുനിർത്തി ലാത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കുകളിൽ ഏൽപ്പിച്ച പോലീസ് നടപടി മനുഷ്യാവകാശ ധ്വംസനമാണ് , നിരവധി കുട്ടികളാണ് പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുള്ളത്.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്ത കുട്ടികളെ നിയമവിരുദ്ധമായി ആക്രമിച്ച പോലീസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും മറ്റും ഇടപെട്ട് നീതി പുലരുന്ന സാഹചര്യം ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയാണ്.

വിവിധ ആശുപത്രികളിലായി പരിക്കേറ്റ കുട്ടികളെ കണ്ട് അവരിൽ നിന്നും വസ്തുതകൾ മനസ്സിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *