കൊടുങ്ങല്ലൂർ മാള ഐക്കരനാട് എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രകളിൽ പങ്കെടുത്തു സംസാരിച്ചു.
ഒക്ടോബർ 18ന് നടക്കുന്ന യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം സംഘടിപ്പിക്കുന്ന പദയാത്രകളുടെ ഭാഗമായിട്ടാണ് കൊടുങ്ങല്ലൂർ മാള ഐക്കരനാട് മണ്ഡലം കമ്മിറ്റികൾ പദയാത്രകൾ സംഘടിപ്പിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ നടത്തുന്ന ജനവിരുദ്ധ അഴിമതി,സ്വജനപക്ഷപാത ഭരണത്തിന് എതിരായി സംസ്ഥാനത്ത് ജനവികാരം ഉണർന്നിട്ടുണ്ട് അതിന്റെ സൂചനയാണ് പദയാത്രകളിൽ കാണുന്ന ബഹുജന പങ്കാളിത്തം