കേരളത്തിലെ കർഷകരെ പട്ടിണിയിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും തള്ളിവിടുന്ന പിണറായി വിജയൻ സർക്കാരിൻറെ കർഷക വിരുദ്ധ നയത്തിനെതിരായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ നയിക്കുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
നെല്ലിൻറെ സംഭരണ വില ഉയർത്തുക, കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻറെ പണം മുടക്കം കൂടാതെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഷാഫി പറമ്പിൽ എംഎൽഎ സമരത്തിന് തുടക്കം കുറിച്ചിട്ടുള്ളത് .
കർഷകരിൽ നിന്നും നെല്ല് സംഭരിച്ചതിനുശേഷം പണം നൽകാതെ കർഷകുടുംബങ്ങളെ മുഴു പട്ടിണിയിലേക്ക് തള്ളിവിടുകയാണ് പിണറായി വിജയൻ സർക്കാർ . ഈ വർഷത്തെ കൊയ്ത്ത് ആരംഭിച്ചിട്ടും നാളിത്രയായിട്ടും ഈ വർഷത്തെ സംഭരണം എങ്ങനെ വേണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. കർഷകരിൽ നിന്നും നെല്ല് വാങ്ങുക അതിന് പണം കൊടുക്കാതിരിക്കുക എന്ന നിലയിൽ കർഷകരെ കൊള്ളയടിക്കുന്ന നയമാണ് കേരള സർക്കാരിനുള്ളത് .
കേരളത്തിന് അന്നം നൽകുന്ന കേരളത്തിലെ കർഷകർക്ക് വേണ്ടി ഏകദിന ഉപവാസം നയിക്കുന്ന ഷാഫി പറമ്പിൽ എംഎൽഎയ്ക്കും സഹപ്രവർത്തകർക്കും എന്റെ അഭിവാദ്യങ്ങൾ