പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ചിട്ടുള്ള സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം യുഡിഎഫ് മഴുവന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പതയാത്ര ഉദ്ഘാടനം ചെയ്തു.
നാളെ യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ബഹുജന സമരത്തിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ മുന്നിൽ അണിനിരക്കാൻ നിരവധി ജനാധിപത്യ വിശ്വാസികളാണ് തലസ്ഥാന നഗരിയിലേക്ക് എത്തിച്ചേരുന്നത്. പിണറായി വിജയന് പൊതുസമൂഹം നൽകുന്ന താക്കീതാണ് നാളെ നടക്കാൻ പോവുന്ന യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം.