യുഡിഎഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടങ്ങിയിരിക്കുകയാണ്. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് സർക്കാരിൻറെ ജനദ്രോഹ നടപടികൾക്ക് എതിരായി, അഴിമതി ഭരണത്തിനെതിരായി, സ്വജനപക്ഷപാത സമീപനത്തിനെതിരായി ബഹുജനങ്ങളെ അണിനിരത്തി കൊണ്ടാണ് യുഡിഎഫ് ധരണ സമരം തുടങ്ങിയിരിക്കുന്നത് .
ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്ന വിധത്തിൽ സമസ്ത മേഖലയിലും വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിൽ കർഷക ആത്മഹത്യ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസിൽ നിന്നും സാധാരണ ജനങ്ങൾക്ക് പീഡനം ഏൽക്കേണ്ട ദുരവസ്ഥയാണ്. സഹകരണ മേഖല സിപിഎം അനുഭാവികൾക്ക് അഴിമതി നടത്താനുള്ള ഇടമായി മാറിയിരിക്കുകയാണ്.
കേരള സമൂഹം പിണറായി വിജയനെ തിരസ്കരിച്ചിരിക്കുകയാണ് , സൂചനയാണ് സെക്രട്ടറിയേറ്റ് ധരണയിൽ കാണുന്ന വലിയ ജനപങ്കാളിത്തം.