നിയമവിരുദ്ധമായി 125 കോടിയോളം രൂപ അധികം പിരിച്ചെടുത്തുവെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയ പാലിയേക്കര ടോൾ പ്ലാസ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ടോൾ പ്ലാസ മാർച്ചിനെ പോലീസ് കായികമായി അടിച്ചമർത്താൻ ശ്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു.

പോലീസ് സംഘർഷത്തെ ചെറുക്കാൻ ശ്രമിച്ച് സാരമായി പരിക്കുപറ്റിയ തൃശ്ശൂർ എംപി ടി എൻ പ്രതാപനെയും , തൃശ്ശൂർ ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂരിനെയും, മുൻ എംഎൽഎ അനിൽ അക്കരെയെയും മറ്റു കോൺഗ്രസ് പ്രവർത്തകരെയും ആശുപത്രിയിൽ ചെന്ന് കണ്ട് നിജസ്ഥിതി വിലയിരുത്തി.

നിയമവിരുദ്ധമായി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന പാലിയേക്കര ടോൾ പ്ലാസ അധികാരികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാതെ , സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടുന്ന സംസ്ഥാന പോലീസിന്റെ നടപടി ഫലത്തിൽ പൊതുജനങ്ങളെ കൊള്ളയടിക്കുന്ന പാലിയേക്കര ട്രോൾ പ്ലാസ അധികാരികളുടെ ഒപ്പമാണ് കേരള സർക്കാർ എന്ന് കേരള സമൂഹത്തിനു മുൻപാകെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ടോൾ പ്ലാസ ആധികാരികളുടെ പൊതുജനങ്ങളെ കൊള്ളയടിച്ച നിയമവിരുദ്ധ പ്രവർത്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന സമയം വരെ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസും,യുഡിഎഫും മുന്നിലുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *