വെസ്റ്റ് കൊരട്ടിയിലെ എൻ.യു.പി സ്കൂളിലേക്ക് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള തുക ചിലവഴിച്ച് വാങ്ങിയ സ്കൂൾ ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. പൊതുപ്രവർത്തകരും , ജനപ്രതിനിധികളും , അധ്യാപകരും , കുട്ടികളും , മാനേജ്മെന്റും പി.ടി.എ ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ കുരുന്നുകളുടെ സന്തോഷം ഏറെ സംതൃപ്തി തന്ന നിമിഷങ്ങൾ ആയിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് അടിയന്തിര പ്രാധാന്യമുള്ള ഒന്നു തന്നെയാണ്