സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പരമോന്നതമായ ബഹുമതിയായാ എഴുത്തച്ഛൻ പുരസ്കാരം നേടിയ ഡോ. എസ്. കെ വസന്തന്റെ വസതിയിലെത്തി അദ്ദേഹത്തെ ആശംസകൾ അറിയിച്ചു.

ശ്രീ ശങ്കര കോളേജിൽ എൻറെ പ്രിയപ്പെട്ട ഗുരുനാഥന്മാരിൽ ഒരാളായിരുന്നു വസന്തൻ സാർ , ഞാനടക്കമുള്ള കുട്ടികളിൽ ഭാഷാശുദ്ധിയും ജ്ഞാനവും ഒക്കെ വളർത്തിയെടുക്കുവാൻ പ്രേരക ശക്തിയായി നിന്നിരുന്നു എന്നുള്ളത് ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്.

ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണുവാനും , അദ്ദേഹത്തിന് ചെറിയ ഒരു ഗുരുദക്ഷിണയായി ഉടയാടകൾ സമ്മാനിക്കുവാനും സാധിച്ചു. പഴയ കാലങ്ങൾ ഒരുപാട് ഓർമ്മയിൽ തുളുമ്പി നിന്ന അവസ്മരണീയമായ കൂടിക്കാഴ്ചയായിരുന്നു ഇന്ന് ഉണ്ടായത്.

അദ്ദേഹത്തിൻറെ വസതിയിൽ എന്നോടൊപ്പം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ,മണലൂർ മുൻ എംഎൽഎ പി.എ. മാധവനും ഒപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *