139 – മത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ജന്മദിന ആഘോഷ സംഗമം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് രാഷ്ട്രത്തിനു നൽകിയ സംഭാവനയാണ് നമ്മുടെ ഭരണഘടന, നമ്മുടെ മതേതരത്വവും , ജനാധിപത്യവുമെല്ലാം ദേശീ പ്രസ്ഥാനം വിഭാവന ചെയ്തതാണ്. Right to Dissent പൗരന്റെ മൗലീക അവകാശങ്ങളിൽ ഒന്നായി എഴുതി ചേർത്തത് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ചേർന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ്.
ഇന്ന് മോഡി സർക്കാർ ജനാധിപത്യത്തെ നിഗ്രഹിച്ചിരിക്കുകയാണ് 146 എം.പി.മാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.
വിയോജിക്കാനുള്ള അവകാശം പാർലമെന്റ് അംഗങ്ങൾക്കുപോലും നിഷേധിക്കുന്ന ഏകാധിപത്യ രീതിയിലേക്ക് രാഷ്ട്രത്തെ നയിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ ചെറുത്തു തോൽപ്പിക്കാൻ ഒരിക്കൽക്കൂടി ഗാന്ധിയൻ ചിന്തകളെ ചേർത്തു പിടിക്കേണ്ടതുണ്ട് , നെഹ്റുവിയൻ ആശങ്ങളുടെ പതാകാവാഹകർ ആ വേണ്ടതുണ്ട്. രാജ്യത്തിന്, സാധാരണ പൗരന് കോൺഗ്രസ്സിനെ ആവശ്യമാണ്. നമ്മൾ ഈ ദിനത്തിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യാം.