എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 7,10,15 വാർഡുകളിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് വിളക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുവാൻ വേണ്ട പദ്ധതികൾക്കാണ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിക്കുന്ന തുകകൾ വിനിയോഗിക്കുമ്പോൾ മുൻഗണന കൊടുക്കുന്നത്. നഗരങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം തന്നെ ഗ്രാമങ്ങളിലെ ജനങ്ങൾക്കും ജീവിതനിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക എന്നത് ഏതൊരു ജനപ്രതിനിധിയുടെയും കടമയാണ്.
മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്തിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു