മറ്റക്കുഴി ഹാഗിയ സോഫിയ പബ്ലിക്ക് സ്കൂളിൽ വെച്ചു നടന്ന ആൾ കേരള ഫുട്ട്ബോൾ ടൂർണ്ണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
യുവജനങ്ങളുടെ ജീവിതം വർണ്ണാഭയമാക്കാൻ മയക്കു മരുന്നുകൾക്കെതിരെയുള്ള പ്രചാരണമായിട്ടാണ് ഫുട്ട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് , യുവാക്കളുടെ ലഹരിയെന്നത് കായിക മത്സരങ്ങൾ ആവണമെന്ന സന്ദേശമാണ് സംഘാടകർ ടൂർണ്ണമെൻറിലൂടെ പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം. സംഘാടകർക്കും, പങ്കെടുക്കുന്ന കുട്ടികൾക്കും എന്റെ ആശംസകൾ