അടൂരിലുള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വീട്ടിൽ ചെന്ന് അമ്മയേയും ബന്ധുക്കളേയും സന്ദർശിച്ചു , ഒപ്പം കോൺഗ്രസ്സ് നേതാവ് കെ.സി.ജോസഫും മറ്റു കോൺഗ്രസ്സ് പ്രവർത്തകരും ഉണ്ടായിരുന്നു.
രാഹുലിന്റെ വീട്ടിൽ അമ്മയെപ്പോലും ഭയപ്പെടുത്തി പോലീസ് ഭീകര പ്രവർത്തകരെപ്പോലെ പെരുമാറിയാണ് അസമയത്തുള്ള അറസ്റ്റ് നടത്തിയതെന്നാണ് രാഹുലിന്റെ അമ്മയുമായി സംസാരിച്ചപ്പോൾ വ്യക്തമായത്.
നിർഭാഗ്യകരം , കേരളപോലീസിലെ ചിലരെ ഭീകര പ്രകർത്തകരുടെ രീതിയിലേക്ക് വളർത്തി അഴിച്ചുവിട്ട മുഖ്യമന്ത്രി ജനാധിപത്യത്തിന് അപമാനമാണ്.ജനാധിപത്യ കേരളത്തിനോട് പിണറായി വിജയൻ മറുപടി പറയേണ്ടി വരും