കെ.എസ്.യു കാലഘട്ടം മുതലുള്ള പരിചയമാണ്, ഞങ്ങൾ കെഎസ് യു പ്രവർത്തകർ ആവേശത്തോടെയും അഭിമാനത്തോടെയും നോക്കിക്കേണ്ടിയിരുന്ന കോൺഗ്രസ് നേതാവായിരുന്നു മുസ്തഫ സാഹിബ്.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ,നിരവധി തവണ നിയമസഭാ സാമാജികൻ, മുൻമന്ത്രി നിലകളിൽ അദ്ദേഹത്തിൻറെ പ്രവർത്തനം എന്നും ഓർമിക്കപ്പെടും.
ശാരീരിക അവശതകൾ മറന്നു അവസാന കാലഘട്ടം വരെ എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും അദ്ദേഹത്തിൻറെ സാന്നിധ്യം കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായിരുന്നു.
കോൺഗ്രസ് പാർട്ടിക്ക് നികത്താൻ ആവാത്ത നഷ്ടമാണ് മുസ്തഫ സാഹിബിന്റെ നിര്യാണത്തോടുകൂടി സംഭവിച്ചിട്ടുള്ളത്. വ്യക്തിപരമായി എനിക്ക് കരുത്തായി എന്നും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു.
ടി എച്ച് മുസ്തഫയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ