കോടനാട് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിനായി എംപി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള പണികളുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും , എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടനും അടക്കമുള്ള ജനപ്രതിനിധികളും , അധ്യാപകരും പിടിഎ ഭാരവാഹികളും ഉദ്ഘാടന വേളയിൽ പങ്കെടുത്തു.