കൊടുങ്ങല്ലൂർ കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എസ്എൻഡിപി ഹാളിൽ നടന്ന മണ്ഡലം കൺവെൻഷനിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും കൊടുങ്ങല്ലൂരിലെ കോൺഗ്രസ്സിൻ്റെ സമുന്നത നേതാക്കളും പങ്കെടുത്തു.

വർഗീയ ശക്തികൾക്കെതിരെ മതേതര ജനാധിപത്യം ആശയങ്ങൾ പിന്തുടരുന്ന പൊതുസമൂഹത്തെ ശക്തിപ്പെടുത്തി വർഗീയ ശക്തികളെ വേരോടെ പിഴുതെറിയാൻ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തണമെന്ന് കൺവെൻഷനിൽ ഉയർന്നു വന്നു.

കോൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും കൺവെൻഷനിൽ നടന്ന ചർച്ചകളുടെ മികവുകൊണ്ടും കൊടുങ്ങല്ലൂർ മണ്ഡലം കൺവെൻഷൻ സമ്പൂർണ്ണ വിജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *