വെമ്പല്ലൂർ എം ഐ ടി യുപി സ്കൂളിൻറെ 80 വാർഷിക ദിനവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.
നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭാവന ചെയ്ത 80 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിൻറെ വാർഷിക ദിനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു ദേശത്തിൻറെ സാംസ്കാരിക സാമൂഹിക നിലവാരം ആ ദേശത്തിലെ സ്കൂളുമായും അവിടെയുള്ള അധ്യാപകരുമായി ബന്ധപ്പെട്ട് കിടക്കുന്നു.
വർഷങ്ങളോളം മികച്ച സേവനം നൽകി വിരമിക്കുന്ന അധ്യാപകർക്ക് അവരുടെ റിട്ടയർമെൻറ് ലൈഫ് സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് ആശംസിക്കുന്നു.