കൊച്ചിയിലെ അമ്പലമേടുള്ള കുഴിക്കാട് റെസിഡൻസ് അസോസിയേഷനു ചുറ്റും കൊച്ചി റിഫൈനറിയുടെ എൽപിജി ബോട്ട്ലിംഗ് പ്ലാന്റ്, ഐആർഇപി, പ്രോഡെയർ കമ്പനികൾ ഉണ്ട്. കമ്പിനികളിൽ നിന്നുമുള്ള വായു, ജലം, ശബ്ദ മലിനീകരണം മൂലം ജനങ്ങൾ വളരെയധികം ദുരിതമനുഭവിക്കുകയാണ്. അതിനെ തുടർന്ന് കുഴിക്കാട് റെസിഡൻസ് അസോസിയേഷനിലെ കുടുംബാംഗങ്ങൾ നിന്നും ഒരു ബഹുജന നിവേദനം എനിക്ക് നൽകുകയുണ്ടായി.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടാനും, പ്രദേശത്ത് നിയമപരമായി ആവശ്യമായ ബഫർ സോൺ, ഗ്രീൻ ബെൽറ്റ് സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാനും, മലിനീകരണ സ്രോതസ്സുകളുടെ നിരന്തരവും, തീവ്രവുമായ ഭീഷണിയുള്ള പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനും വേണ്ട നടപടികൾ കൂടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ ധർമേന്ദ്ര പ്രതാനെ കണ്ട് നിവേദനം നൽകുന്നു.