ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരുമറികളെ കുറിച്ചുള്ള ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ നടത്തിയ ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുത്തു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും തുടങ്ങിയ മാർച്ച് വിജയ് ചൗക്ക് പരിസരത്ത് വെച്ച് പോലീസ് തടയുകയുണ്ടായി . 18 പ്രതിപക്ഷ പാർട്ടികളുടെ നൂറോളം എംപിമാരാണ് അദാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാർച്ചില്‍ പങ്കെടുത്തത്. കോൺഗ്രസിന് പുറമേ ഡിഎംകെ, സിപിഎം, ജെ ഡി യു, എൻ സി പി, എസ് പി, ആം ആദ്മി പാർട്ടി, സിപിഐ, ജെ എം എം, എസ് എസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എം ഡി എം കെ, എൻസി, കെ സി (മാണി ) വി സി കെ തുടങ്ങിയ പ്രമുഖ പാർട്ടിയുടെ എംപിമാരും മാർച്ചിൽ പങ്കെടുത്തു . വിഷയത്തിൽ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഗാർഗെ ഇ.ഡി ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.