അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും, ശ്രീമതി സോണിയാഗാന്ധിയും, രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്നലെ പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചിരുന്നു.

വിഷയത്തിൽ മോദി മൗനം വെടിയും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *