അദാനി വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇന്നും പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേയ്ക്ക് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച് നടന്നു. അദാനി വിഷയത്തിൽ മോദി മറുപടി പറയും വരെ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും മുന്നോട്ടു പോകും.