നീണ്ട രണ്ടര മാസക്കാലമായി മണിപ്പൂർ കത്തുകയാണ്. നാളിതുവരെ കലാപം കെട്ടടുക്കാൻ വേണ്ട നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനമാണ് കൂടുതൽ കൗതുകരമായി തോന്നിയത്. മണിപ്പൂർ ഇന്ത്യയുടെ ഭാഗമേ അല്ല എന്ന നിലപാടാണ് മോദിയുടെത്. പ്രധാനമന്ത്രി സഭയിൽ വരണമെന്നും മണിപ്പൂർ വിഷയത്തിൽ മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു