ആലുവ ദേശീയപാതയിൽ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ക്ക് നിവേദനം നൽകി.
ആലുവയിൽ പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെ ദേശീയപാതയിൽ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതക്കുരുവിന് പരിഹാരമായി പുളിഞ്ചോട് മുതൽ മംഗലപ്പുഴ പാലം വരെയുള്ള ഭാഗത്ത് എലിവേറ്റഡ് ഹൈവേ അല്ലെങ്കിൽ മുൻപ് ആവശ്യപ്പെട്ട പ്രകാരം മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി പുതിയ പാലങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
ആലുവ എംഎൽഎ അൻവർ സാദത്തും ചേർന്ന് സംയുക്തമായാണ് നിവേദനം മന്ത്രിക്ക് നൽകിയത് . എറണാകുളം എ.പി. ഹൈബി ഈഡൻ കൂടെ ഉണ്ടായിരുന്നു