ചാലക്കുടി- പോട്ട മേൽപ്പാലത്തിന്റെ അടിവശം ഉപയോഗശൂന്യമായി സാമൂഹ്യവിരുദ്ധരുടെ താവളമായി കുറെനാളുകളായി കിടക്കുകയാണ്. അത് വികസിത രാജ്യങ്ങളിൽ ഉള്ളതുപോലെ ചിട്ടപ്പെടുത്തി മനോഹരമായി സൗന്ദര്യവൽക്കരണം നടത്തി നിലനിർത്തിക്കൊണ്ടുപോകുവാനുള്ള ചുമതല ചാലക്കുടി നഗരസഭയെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാനും ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജും കൂടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടു കത്തു നൽകി.
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാൻ മന്ത്രി അധികൃതരെ ചുമതലപ്പെടുത്തി.