ബുധനാഴ്ച്ച പാർലമെന്റിൽ ലോക്സഭയ്ക്കകത്തുണ്ടായ സുരക്ഷാ വീഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്രയും വലിയ ഒരു സംഭവം പാർലമെന്റിനകത്ത് നടന്നിട്ട് പോലും പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഒന്നു പ്രതികരിക്കാനോ സഭയിൽ വരാനോ മുതിർന്നിട്ടില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കേണ്ട സാഹചര്യമാണുള്ളത്. സുരക്ഷാ വീഴ്ച ഉണ്ടായ സാഹചര്യം പാർലമെന്റിൽ വിവരിക്കണം എന്നാവശ്യപ്പെട്ടാണ് ലോക്സഭയ്ക്കുള്ളിൽ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധത്തിന്റെ പേരിലാണ് ഞാൻ അടക്കമുള്ള 15 അംഗങ്ങളെ ഈ സമ്മേളന കാലാവധി തീരം വരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രതിഷേധവുമായി മുന്നോട്ടുപോകും.