പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകളും , ഡൊമിസിലിയറി കെയർ സെൻററുകളും സർന്ദർശിച്ചു. നിയോജക മണ്ഡലത്തിലെ കോവിഡ് രോഗ ബാധിതരെ ചികിത്സിക്കാൻ ഒരുക്കിയിട്ടുള്ള ഭൗതീക സാഹചര്യങ്ങൾ വിലയിരുത്തി. കോവിഡ് രോഗികളെ ചികിത്സാകേന്ദ്രങ്ങളിലെത്തിക്കാനായി തയ്യാറാക്കിയ പുതിയ ആംബുലൻസുകളുടെ പ്രവർത്തനോദ്ഘാടനങ്ങളും നിർവ്വഹിച്ചു.