അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട മണ്ണൂർ സ്വദേശിനിക്ക് അവരുടെ ഏറനാളത്തെ ആഗ്രഹമായിരുന്ന ഇലക്ട്രോണിക് വീൽചെയർ കൈമാറി. എം.പി ലാഡ്സ് ഫണ്ടിൽ ഒന്നേകാൽ ലക്ഷം രൂപ വകയിരുത്തിയാണ് ഇലക്ട്രോണിക് വീൽചെയർ അനുവദിച്ചത്.

കാലാവധി പൂർത്തിയാക്കുന്ന എം.പി എന്ന നിലയിൽ അവസാനമായി ഇത്തരത്തിൽ ഒരു സഹായം ലഭ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് .

ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, ജില്ലാ പ്ലാനിങ് ഓഫീസർ എം.എം ബഷീർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ ബിനോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *