കുന്നത്തുനാട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ മോറക്കാല ദേശത്ത് കോവിഡ് ദുരിതകാലത്ത് എല്ലാവർക്കും ഭക്ഷണം എന്ന ആശയത്തിലൂന്നി കുറച്ചുപേർ ഒരു കേന്ദ്രത്തിൽ ഒത്തു ചേർന്ന് ഭക്ഷണ കിറ്റുകൾ ശേഖരിച്ച് അത് പ്രദേശത്തെ വിവിധ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു ജനകീയ കൂട്ടായ്മയിൽ പങ്കു ചേരാൻ ഇടയായി.
ഒപ്പം കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രദേശത്തെ കുടുംബാംഗംങ്ങൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ജനകീയ കൂട്ടായ്മയുടെ ഭാഗത്തു നിന്നും ഉണ്ടെന്നുള്ളതും ആശ്വാസജനകമാണ്.
ഈ ജനകീയ കൂട്ടായ്മ നൽകുന്ന സന്ദേശം ഈയൊരു പ്രതിസന്ധി ഘട്ടവും നമ്മൾ ഒരുമിച്ചു തരണം ചെയ്യുന്നുവെന്നതു തന്നെയാണ് .